ഇന്നത്തെ കാലത്ത് വളരെയധികം പ്രാധാന്യം നൽകുന്ന ഒന്നാണ് മുഖസൗന്ദര്യം. സൗന്ദര്യം വർദ്ധിപ്പിക്കാൻ ആയി പല ഉൽപ്പന്നങ്ങളും ഉപയോഗിച്ച് നോക്കിയിട്ടും ഫലം ലഭിക്കാത്തവരാണ് പലരും. മുഖക്കുരു, കറുത്ത പാടുകൾ, കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം, വരണ്ട ചർമം എന്നിങ്ങനെ പല സൗന്ദര്യ പ്രശ്നങ്ങളുമുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മുഖക്കുരു വരുമ്പോൾ കറുത്ത പാടുകൾ.
ഉണ്ടാവുന്നത്.ചെറുപ്പക്കാരിൽ വളരെ വലിയ ആശങ്ക ഉണ്ടാക്കുന്ന ഒരു പ്രശ്നം തന്നെയാണ് ഇത്. ഇതുപോലുള്ള സൗന്ദര്യ പ്രശ്നങ്ങൾ ഇല്ലാതാക്കാനായി വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന ഒരു പായ്ക്ക് നമുക്കിന്ന് പരിചയപ്പെടാം. ഇതിന് ഏറ്റവും അത്യാവശ്യമായി വേണ്ടത് പെരുംജീരകം ആണ്. വളരെ അധികം ഗുണങ്ങളുള്ള പെരുംജീരകം, ഭക്ഷണ ആവശ്യങ്ങൾക്ക് മാത്രമല്ല സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളിലും.
ഉപയോഗിച്ചു വരുന്നുണ്ട്. കുറച്ചു പെരുംജീരകം വെള്ളത്തിൽ ഇട്ട് നന്നായി തിളപ്പിക്കുക. ചൂടാറിയതിനു ശേഷം ഇത് നന്നായി അരച്ചെടുക്കുക. ഒരു അരിപ്പ ഉപയോഗിച്ച് അതിലെ ദ്രാവകം മാത്രം അരിച്ചെടുക്കുക. ഇത് ഉപയോഗിച്ചാണ് നമ്മൾ പായ്ക്ക് ഉണ്ടാക്കാൻ പോകുന്നത്. ഒരു ബൗളിലേക്ക് കുറച്ച് കടലമാവിന്റെ പൊടിയും ഓട്സിന്റെ പൊടിയും എടുക്കുക. ഇതിലേക്ക് പെരുംജീരകത്തിന്റെ ആ ദ്രാവകം .
ഒഴിച്ചു കൊടുക്കുക. നന്നായി ഇളക്കി യോജിപ്പിച്ച് മുഖത്തിൽ തേച്ചുപിടിപ്പിക്കാവുന്നതാണ്. കുറച്ചു സമയത്തിന് ശേഷം കഴുകി കളയുക. ഇത് ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം ചെയ്യുന്നത് മുഖത്തെ കറുത്ത പാടുകൾ ഇല്ലാതാക്കാൻ സഹായിക്കും. ചർമ്മത്തിന്റെ ആരോഗ്യം നഷ്ടമാവാതെ തന്നെ ഇതിലൂടെ തിളങ്ങുന്ന ചർമം നമുക്ക് ലഭിക്കും. കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.