വീട് വൃത്തിയാക്കി വയ്ക്കുന്നത് പലർക്കും ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. സ്ത്രീകൾ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നതും അതിനാണ്. പെട്ടെന്ന് വീട്ടിലേക്ക് അതിഥികൾ വരുമ്പോൾ എന്ത് ചെയ്യണമെന്ന് അറിയാതെ തിരക്കടിച്ച് വീട് വൃത്തിയാക്കുന്നവരാണ് നമ്മളിൽ പലരും വീടിൻറെ എല്ലാ ഭാഗവും നമുക്ക് എപ്പോഴും വൃത്തിയാക്കാൻ സാധിക്കില്ല. ഏറ്റവും കൂടുതൽ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് പൊടി.
വീട്ടിൽ പരമാവധി പൊടി ഇരിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ജനാലകളിലാണ് ഏറ്റവും അധികമായി പൊടി പിടിക്കുന്നത്. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ വൃത്തിയാക്കിയാൽ മാത്രമേ ഇതിന് പരിഹാരം ലഭിക്കുകയുള്ളൂ.? എന്നാൽ ഇതിനായി ബക്കറ്റും വെള്ളവും എടുത്ത് ബുദ്ധിമുട്ടാൻ ആർക്കും തന്നെ ഇഷ്ടമില്ല. ജനാലകളിലെ പൊടിപടലങ്ങൾ വൃത്തിയാക്കാനുള്ള ഒരു എളുപ്പവഴി നമുക്ക് നോക്കാം.
അതിനായി പഴയ പാൻറ്, നൈറ്റി, ലെഗിൻസ് എന്നിവയിൽ ഏതെങ്കിലും എടുക്കുക. എൻറെ മുകളിൽ നിന്ന് വരുന്ന കുറച്ചു ഭാഗം മുറിച്ചെടുത്ത് പൂവിൻറെ ഇതൾ പോലെ ചെറുതായി മുറിക്കുക. ഇവ ഒരു പഴയ കുടക്കമ്പിയിലോ വേറെ ഏതെങ്കിലും കമ്പികളിലോ കെട്ടിവെച്ച് ജനാലകളിലും മറ്റും പൊടി തട്ടുന്നതിനായി ഉപയോഗിക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ പൊടികൾ തട്ടി കളയാനും ജനാലകളും മറ്റും വൃത്തിയാക്കി.
സൂക്ഷിക്കാനും ഈ ഒരു രീതി മതിയാവും. ഇത് നമുക്ക് ദിവസവും കുറച്ചു സമയത്തിനുള്ളിൽ ചെയ്യാൻ സാധിക്കുന്ന ഒന്നാണ്. ജോലിഭാരം ഇല്ലാതെ എളുപ്പത്തിൽ വീട് വൃത്തിയാക്കാൻ സാധിക്കും. ഇത് എങ്ങനെ ചെയ്യണം എന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.