നിങ്ങൾക്കറിയാമോ ഈ രോഗങ്ങളുടെ എല്ലാം കാരണം ഇതാണ്

നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തിന് ഏറ്റവും പ്രാധാന്യം വഹിക്കുന്ന ഒന്നാണ് ശരിയായ ദഹന പ്രക്രിയ. ദഹനം ശരിയായില്ലെങ്കിൽ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും. ചിട്ടയില്ലാത്ത ഡയറ്റും ആരോഗ്യ രീതിയുമാണ് ഒട്ടനവധി ദഹന പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. ആരോഗ്യകരമായ ഭക്ഷണരീതിയും കൃത്യമായ വ്യായാമവും ഉണ്ടെങ്കിൽ ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കാം.

കഴിക്കുന്ന ഭക്ഷണം മുഴുവനായി ദഹിച്ചില്ലെങ്കിൽ അത് ശരീരത്തിന് മാത്രമല്ല മനസ്സിനെയും അസ്വസ്ഥമാക്കുന്നു. എന്തു കഴിക്കുന്നു എന്നും എത്ര അളവിൽ കഴിക്കുന്നു എന്നും കൃത്യമായ ധാരണ ഉണ്ടാവണം. ഭക്ഷണം മുഴുവനായി ദഹിച്ചില്ലെങ്കിൽ അത് ഒട്ടനവധി ആമാശയ രോഗങ്ങൾക്ക് കാരണമാകുന്നു. പാല് മുട്ട മാംസം കൊഴുപ്പ് അടങ്ങിയ ഞങ്ങൾ എന്നിവ മിതമായ അളവിൽ മാത്രം കഴിക്കുക.

പഴങ്ങളും പച്ചക്കറികളും ഇലക്കറികളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക ഇത് ദഹനപ്രക്രിയ സുലഭമാക്കുന്നു. കഴിക്കുന്ന ഭക്ഷണം മുഴുവനായി ദഹിച്ചില്ലെങ്കിൽ അത് ആമാശയത്തിലുള്ള ബാക്ടീരിയയുമായി പ്രവർത്തിച്ച് അസിഡിറ്റി ഉണ്ടാക്കുന്നു. തുടർച്ചയായ അസിഡിറ്റിയും നെഞ്ചിരിച്ചിലും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാം. വിശപ്പില്ലായ്മ നെഞ്ചിരിച്ചിൽ വയറുവേദന വയറിരിച്ചൽ മനംപിരട്ടൽ ഗ്യാസ്ട്രബിൾ എന്നിവ ദഹനക്കേടിന്റെ സൂചനകൾ ആണ്. ശരീരത്തിന് ഉണ്ടാകുന്ന മറ്റു രോഗങ്ങളും ആമാശയ രോഗങ്ങളുടെ പ്രശ്നങ്ങൾ ആവാം.

ചർമ്മത്തിൽ ഉള്ള ചൊറിച്ചിൽ നിറംമങ്ങൾ മുടികൊഴിച്ചിൽ താരൻ മസിലുകളുടെ ബലക്കുറവ് മാനസിക സമ്മർദ്ദം പിരിമുറക്കം ഉറക്കമില്ലായ്മ എന്നിവയെല്ലാം ദഹനക്കേടിന്റെ പ്രശ്നങ്ങളാണ്. ആദ്യമായി ചികിത്സ വേണ്ടത് ആമാശയ പ്രശ്നങ്ങൾക്കാണ് അതിലൂടെ മറ്റു രോഗങ്ങളും ഇല്ലാതാകുന്നു. ആരോഗ്യകരമായ ഭക്ഷണ ശീലവും കൃത്യമായ വ്യായാമവും ഉണ്ടെങ്കിൽ ജീവിതശൈലി രോഗങ്ങളിൽ നിന്നും നമുക്ക് രക്ഷനേടാം. രോഗങ്ങളെ കുറിച്ച് കൂടുതൽ അറിയാനായി ഈ വീഡിയോ കാണുക

Leave a Reply

Your email address will not be published. Required fields are marked *