നിങ്ങൾ ഇതുവരെയും ഈ ടിപ്പുകൾ അറിഞ്ഞില്ലേ! ഏതു മീനും നന്നാക്കാൻ നിമിഷങ്ങൾ മതി…

മീൻ നന്നാക്കിയെടുക്കുക എന്നത് പലർക്കും മടിയുള്ള ഒരു കാര്യമാണ്. എന്നാൽ വളരെ എളുപ്പത്തിൽ കത്തി പോലും ഉപയോഗിക്കാതെ മീൻ നന്നാക്കി എടുക്കാനുള്ള നല്ലൊരു കിടിലൻ ഐഡിയ ആണ് ഈ വീഡിയോയിലൂടെ പറയുന്നത്. ഇതുകൂടാതെ നിങ്ങൾക്ക് വളരെ ഉപകാരപ്രദമാകുന്ന ചില ടിപ്പുകൾ കൂടി ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

തക്കാളി എത്ര ദിവസം എടുത്തു വെച്ചാലും വാടി പോകാതെ ഫ്രഷായി നിലനിൽക്കാൻ സഹായിക്കുന്ന ഒരു മാർഗ്ഗം നോക്കാം. തക്കാളി ഒട്ടും ചീഞ്ഞു പോകാതെ ഫ്രിഡ്ജിൽ സൂക്ഷിക്കാതെ തന്നെ ഫ്രഷ് ആയിരിക്കുന്നതിനായി ഞെട്ടിയുള്ള ഭാഗം കമിഴ്ത്തി വെച്ചുകൊടുത്താൽ മതി. കുറേ ദിവസം തക്കാളി ചീഞ്ഞു പോകാതിരിക്കാൻ ഞെട്ടിയുടെ ഭാഗത്ത് അല്പം വെളിച്ചെണ്ണ പുരട്ടി കൊടുത്താലും മതി.

കടയിൽ നിന്നും വാങ്ങി കൊണ്ടുവന്നതിനു ശേഷം തന്നെ ഇങ്ങനെ ചെയ്യുക അല്ലാതെ ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുന്ന തക്കാളി എടുത്ത് ഇങ്ങനെ ചെയ്താൽ ഫലം ലഭിക്കണം എന്നില്ല. കുറച്ചുദിവസം തേങ്ങ ഉടച്ചതിനുശേഷം എടുത്തു വെച്ചാൽ പെട്ടെന്ന് തന്നെ ചീത്തയായി പോകും എന്നാൽ അതിൻറെ വശങ്ങളിലായി കുറച്ചു ഉപ്പു വിതറി കൊടുത്താൽ എത്ര ദിവസം കഴിഞ്ഞാലും തേങ്ങ ചീത്ത ആവുകയില്ല.

തേങ്ങയുടെ നിറം പോലും മാറാതെ ഫ്രഷ് ആയിരിക്കും ഫ്രിഡ്ജിനകത്ത് അത് കമഴ്ത്തി വെച്ചു കൊടുക്കുക. മത്തിയും നത്തോലിയും എല്ലാം ക്ലീൻ ചെയ്യുന്നതിന് കുറച്ചുസമയം മുൻപ് അത് വെള്ളത്തിൽ ഇട്ട് വയ്ക്കുക. പീലർ ഉപയോഗിച്ച് ചെതമ്പല് വെള്ളത്തിൽ വെച്ച് തന്നെ കളയുക. വളരെ വേഗത്തിൽ തന്നെ ചിതമ്പൽ കളയാനായി സാധിക്കും. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.