ഈ സസ്യത്തിന്റെ ഗുണങ്ങൾ നിങ്ങളെ അത്ഭുതപ്പെടുത്തും… ചെവി വേദനയ്ക്കും മുട്ടുവേദനയ്ക്കും ഒരു ഉഗ്രൻ പരിഹാരം..

പൊതു ഇടങ്ങളിൽ ധാരാളമായി കാണപ്പെടുന്ന ഒരു സസ്യമാണ് അരിവാള അഥവാ മഞ്ഞക്കാട്ടുകടക് . ഇതിലെ മഞ്ഞനിറത്തിലുള്ള ചെറിയ പൂക്കൾ ആരെയും ആകർഷിക്കും. പൂമ്പാറ്റകളുടെ പ്രിയപ്പെട്ട സസ്യമാണിത്. നല്ല വളക്കൂറുള്ള മണ്ണിൽ ഈ ചെടി ഒരു മീറ്റർ വരെ ഉയരത്തിൽ വളരും. മഴക്കാലത്താണ് ഈ സസ്യം കൂടുതലായും കാണുന്നത്. ധാരാളം ഔഷധഗുണങ്ങളുള്ള ഈ സസ്യം പല മരുന്നുകൾക്കായി.

ഉപയോഗിക്കാറുണ്ട്. ആമസോൺ പോലുള്ള ഓൺലൈൻ വിപണിയിൽ ഇതിൻറെ വിത്തിന്റെ വില 225 രൂപയാണ്. എന്നാൽ തുറസ്സായ സ്ഥലങ്ങളിൽ ധാരാളമായി കാണുന്ന ഈ ചെടിയുടെ ഉപയോഗം പലർക്കും അറിയില്ല എന്നതാണ് വാസ്തവം. പണ്ട് കാലങ്ങളിൽ ഈ ചെടിയുടെ ഇലയുടെ നീര് ചെവി വേദനയ്ക്കും ചെവിയുടെ പഴുപ്പ് മാറുന്നതിനും ഉപയോഗിച്ചിരുന്നു.

കാട്ടുകടുകയുടെ നീര് നല്ലെണ്ണയുമായി കലർത്തി തിളപ്പിച്ച് ആറിയതിനു ശേഷം നെറ്റിയിലും നെറുകയിലും ചെന്നിയിലും പുരട്ടിയാൽ മൈഗ്രൈൻ എന്ന ചെന്നിക്കുത്ത് മാറാൻ സഹായകമാണ്. മുട്ടുവേദനയ്ക്ക് ഈ സസ്യം വലിയൊരു പരിഹാരം തന്നെയാണ്. ഈ ചെടിയുടെ ഇല നന്നായി അരച്ചെടുത്ത് വേദന ഉള്ള ഭാഗത്ത് വെച്ച് നല്ലോണം കെട്ടിവയ്ക്കുക. തുടർച്ചയായി രണ്ടുമൂന്നു ദിവസം ഇങ്ങനെ ചെയ്താൽ മുട്ടുവേദനയും.

കണങ്കാൽ വേദനയും എളുപ്പത്തിൽ മാറും. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത ഈ ഔഷധങ്ങൾ ഉപയോഗിച്ച് നോക്കാവുന്നതാണ്. ഇതിൻറെ ഇലയുടെ നീര് ഒരു തുണിയിൽ മുക്കി ആ തുണി നെറ്റിയിൽ ഇട്ടാൽ തലവേദന പമ്പ കടക്കും. വേദനസംഹാരിക്കുള്ള നാടൻ മരുന്നാണ് ഇത്. ഈ സസ്യത്തിന്റെ കൂടുതൽ ഗുണങ്ങളും ഉപയോഗങ്ങളും അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക. സസ്യത്തിന്റെ കൂടുതൽ ഗുണങ്ങളും ഉപയോഗങ്ങളും അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *