അലർജി ഇനിയൊരു പ്രശ്നം ആവില്ല.. ഈ കാര്യങ്ങൾ അറിഞ്ഞിരുന്നാൽ മതി..

ഇന്ന് സാധാരണയായി കണ്ടുവരുന്ന പ്രശ്നം തന്നെയാണ് അലർജി. 20 മുതൽ 30 ശതമാനം ആളുകളിലും അലർജി കൊണ്ടുള്ള പ്രശ്നങ്ങൾ കൊണ്ടുവരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നത്. നമ്മുടെ ശരീരം ബാഹ്യമായ പ്രേരക ഘടകങ്ങളോട് പ്രതികരിക്കുന്നതാണ് അലർജി. ശ്വാസനാളികൾ കൂടുതലായി പ്രതികരിക്കുമ്പോഴാണ് ശ്വാസകോശ സംബന്ധമായ അലർജി ഉണ്ടാകുന്നത്.

ഇത് ആസ്മയായി മാറുന്നു. വിട്ടുമാറാത്ത ചുമയാണ് പ്രധാന ലക്ഷണം. ചില കാലാവസ്ഥയിൽ പൂക്കുന്ന ചെടികളും അലർജി സൃഷ്ടിക്കാറുണ്ട്. ഇതിനെ സീസണൽ അലർജി എന്ന് പറയുന്നു. ഇതിൻറെ പ്രധാന ലക്ഷണം മൂക്കടപ്പ് കണ്ണു ചൊറിച്ചിൽ എന്നിവയാണ്. നമുക്ക് ചുറ്റുമുള്ള പൊടിപടലങ്ങളും ചെറു പ്രാണികളും അലർജി സൃഷ്ടിക്കാറുണ്ട്. നമ്മൾ കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങളും അലർജി ഉണ്ടാക്കാറുണ്ട്.

പ്രോട്ടീൻ കൂടുതലായി അടങ്ങിയ ഭക്ഷണപദാർത്ഥങ്ങളാണ് സാധാരണയായി ഇത് ഉണ്ടാക്കുന്നത്. കപ്പലണ്ടി മുട്ട പാൽ മാംസം ചില മത്സ്യങ്ങൾ തുടങ്ങിയവ ചിലർക്ക് അലർജിക്ക് കാരണമാകുന്നു. കൂടാതെ ചില മരുന്നുകളോടുള്ള അലർജിയും കണ്ടുവരുന്നുണ്ട്. ഈ അവസ്ഥ വളരെ ഗുരുതരമാണ് പല ആരോഗ്യപ്രശ്നങ്ങൾക്കും ഇവ ഉണ്ടാക്കുന്നു. ഏതുതരത്തിലുള്ള അലർജി ആണെങ്കിലും കാരണം വ്യക്തമായി മനസ്സിലാക്കി സമ്പർക്കം ഒഴിവാക്കുന്നതാണ് ഉത്തമം.

അലർജി ഉണ്ടാക്കുന്ന ഘടകത്തെ കണ്ടുപിടിക്കാൻ ഇന്ന് ചികിത്സാരീതികളും ഉണ്ട്. ആ പദാർത്ഥത്തിനോടുള്ള ശരീരത്തിൻറെ പ്രതിരോധശേഷി കുറച്ചുകൊണ്ട് ഇത് ചികിത്സിക്കാവുന്നതാണ്. മറ്റ് പാർശ്വഫലങ്ങൾ ഇല്ലാത്ത ചികിത്സാരീതിയാണ് ഇമ്മ്യൂണോ തെറാപ്പി. ചെറിയ ലക്ഷണങ്ങളിൽ തുടങ്ങി വിട്ടുമാറാത്ത പല ആരോഗ്യ പ്രശ്നങ്ങളും അലർജി മൂലം ഉണ്ടാവുന്നുണ്ട്. ശരിയായ രീതിയിലുള്ള രോഗനിർണയവും ചികിത്സാരീതിയും അത്യാവശ്യമാണ്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *