പത്തിരി ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാവുകയില്ല. എന്നാൽ പത്തിരി ഉണ്ടാക്കുവാൻ പലർക്കും വലിയ മടിയാണ്. എന്നാൽ വളരെ എളുപ്പത്തിൽ പത്തിരി ഉണ്ടാക്കിയെടുക്കാനുള്ള ചില സൂത്രങ്ങളാണ് ഈ വീഡിയോയിലൂടെ പറയുന്നത്. പത്തിരി പരത്തി എടുക്കുവാൻ വളരെ ബുദ്ധിമുട്ടാണ്, എന്നാൽ നീക്കി നീക്കി പരത്തി എടുക്കുമ്പോൾ വളരെയധികം ബുദ്ധിമുട്ടാണ്.
അതുകൊണ്ട് തന്നെ പത്തിരി പരത്തുന്ന പലകയുടെ മേലെയായി ഒരു അലുമിനിയത്തിന്റെ ഫോണിൽ വയ്ക്കുക അതിനു മുകളിലായി സാധാരണ രീതിയിൽ പത്തിരി പരത്തുന്നത് പോലെ പരത്തിയെടുക്കുക. പത്തിരി അതിൽ ഒട്ടാതെ തന്നെ അലുമിനിയം ഫോയിൽ നീക്കി കൊടുത്തുകൊണ്ട് വേഗത്തിൽ പരത്തിയെടുക്കാവുന്നതാണ്. പ്രസ്സ് ഉപയോഗിച്ച് പത്തിരി പരത്തുന്നവർ ആണെങ്കിൽ അതിന്റെ ഒരു ഭാഗത്ത് അലുമിനിയം ഫോയിൽ വെച്ച് പരത്താവുന്നതാണ്.
മറ്റൊരു ഭാഗത്ത് സാധാരണ പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് കവർ ചെയ്യാം. വളരെ എളുപ്പത്തിൽ തന്നെ പരത്തിയെടുക്കാവുന്ന രീതിയാണ്. പത്തിരി പരത്തുന്നത് എളുപ്പമാക്കിയെടുക്കാനുള്ള സൂത്രമാണിത്. ആദ്യമായി പത്തിരി പരത്തുന്നവർ ആണെങ്കിൽ അത് ശരിയായ വൃത്തത്തിൽ ആവണമെന്നില്ല. അത്തരക്കാർക്ക് വളരെ ഭംഗിയായ രീതിയിൽ പത്തിരി ഉണ്ടാക്കിയെടുക്കാൻ ആയി ഒരു റൗണ്ട് ഉള്ള പാത്രം ഉപയോഗിച്ച് അത് മുറിച്ചെടുക്കാവുന്നതാണ്.
പത്തിരി നമ്മൾ പരത്തി കഴിഞ്ഞാൽ അതിൻറെ കുറച്ച് പൊടികൾ ബാക്കിയുണ്ടാവാറുണ്ട് അത് വെറുതെ കളയേണ്ട ആവശ്യമില്ല സൂക്ഷിച്ചുവെച്ച് പിന്നീട് പത്തിരി പരത്തുമ്പോൾ ഉപയോഗിക്കാവുന്നതാണ്. ഒരു അരിപ്പയിൽ ഇട്ട് പൊടി അടിച്ചെടുത്തതിനു ശേഷം എയർ ടൈറ്റായ ചെറിയ പാത്രത്തിലിട്ട് സൂക്ഷിക്കാവുന്നതാണ്. പിന്നീട് പത്തിരി ഉണ്ടാക്കുമ്പോൾ അതുതന്നെ ഉപയോഗിക്കുകയും ചെയ്യാം. കൂടുതൽ ടിപ്പുകൾ വിശദമായി അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.