ഭർത്താവിനും മകനും ഒപ്പം യാത്ര ചെയ്ത് മിയ ജോർജ്.!! യാത്രക്കിടയിലെ മകന്റെ കുസൃതികൾ പങ്കുവെച്ച് താരം.

മലയാളികളുടെ പ്രിയ നടിയായ മിയ ജോർജിനെ അറിയാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. ഒരു സ്മാൾ ഫാമിലി എന്ന സിനിമയിലൂടെ സിനിമ മേഖലയിലെക്ക് അരങ്ങേറ്റം കുറിച ഒരു വ്യക്തിയാണ് മിയ. സഹ നടിയായും നായികയായും തനിക്ക് കിട്ടുന്ന വേഷങ്ങളെയെല്ലാം വളരെ മികച്ച രീതിയിൽ ആരാധകരിലേക്ക് എത്തിക്കാൻ താരത്തിന് സാധിക്കാറുണ്ട്. മിയ തന്റെ കഠിനപ്രയത്നത്തിലൂടെയും പരിശ്രമത്തിലൂടെയും മലയാള സിനിമ മേഖലയിൽ തന്റെതായ സ്ഥാനം കണ്ടെത്തുകയായിരുന്നു എന്ന് പറയാം.

വളരെ ചുരുക്കം സമയം കൊണ്ടാണ് മിയ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. ഡോക്ടർ ലവ്, ഈയടുത്ത കാലത്ത്, സലാം കാശ്മീർ, മെമ്മറീസ് തുടങ്ങി ഒട്ടനവധി സിനിമകളിൽ ഭാഗമാവാൻ താരത്തിന് സാധിച്ചു. സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ ആയിരുന്നു താരത്തിന്റെ വിവാഹം അശ്വിൻ ഫിലിപ്പുമായി നടക്കുന്നത്. . സമൂഹ മാധ്യമങ്ങളിൽ എല്ലാം തരംഗം സൃഷ്ടിച്ച വാർത്തയായിരുന്നു മിയയുടെ വിവാഹം.

ഇവർക്കും ലൂക്കാ എന്നൊരു മകനാണ് ഉള്ളത്. വിവാഹ ശേഷവും മിയ സിനിമാ മേഖലയിൽ വളരെ അധികം സജീവമായി തന്നെ തുടരുകയാണ്. സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമായ നടിയാണ് മിയ. തങ്ങളുടെ ജീവിതത്തിലെ ഏതൊരു വിശേഷവും ആരാധകരുമായി പങ്കുവയ്ക്കുന്നത് ഒരു മടിയും കാണിക്കാത്ത ഈ താരത്തിന്റെ പുതിയ വീഡിയോ ആണ് ആരാധകർ ഇപ്പോൾ ഏറ്റെടുക്കുന്നത്.

ഭർത്താവിനും മകൻ ലൂക്കക്കും ഒപ്പം യാത്രകൾ ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. മിയ തന്റെ ഒഴിവു സമയം കുടുംബത്തോടൊപ്പം ആഘോഷിക്കുകയാണ്. സെക്കൻഡുകൾക്കുള്ളിൽ തന്നെ ഈ വീഡിയോ ആരാധകർ വൈറലാക്കി മാറ്റുകയായിരുന്നു. വീഡിയോക്കിടയിൽ മകനായ ലൂക്കയുടെ കുറുമ്പുകളും കുസൃതികളും എല്ലാം തന്നെ വളരെ മനോഹരമായി കാണിച്ചിരിക്കുന്നു.നിരവധി പേരാണ് മിയ പങ്കു വെക്കുന്ന ഈ വീഡിയോക്ക് താഴെ ഒട്ടനവധി കമന്റുകളും ലൈക്കുകളുമായി രംഗത്തെത്തുന്നത്.

 

View this post on Instagram

 

A post shared by miya (@meet_miya)

Leave a Reply

Your email address will not be published. Required fields are marked *