എപ്പോഴും വെള്ളം തന്നെ നിൽക്കുന്ന ഒരു സ്ഥലമാണ് ബാത്റൂം. അതുകൊണ്ടുതന്നെ ബാത്റൂമിൽ ഉപയോഗിക്കുന്ന സ്റ്റീൽ പൈപ്പുകളിലും അതുപോലെ സ്റ്റീൽ സ്റ്റാൻഡുകളിലും പെട്ടെന്ന് തന്നെ ക്ലാവ് പിടിക്കുന്നതിനും തുരുമ്പ് പിടിക്കുന്നതിനും സാധ്യത വളരെ കൂടുതലാണ്. എന്നാൽ ഇനി എത്ര കഠിനമായ തുരുമ്പ് ആയാലും വൃത്തിയാക്കുന്നതിന് ഒരു പകുതി നാരങ്ങ മാത്രം മതി. അതോടൊപ്പം ഒരു ടീസ്പൂൺ സോഡാ പൊടിയും ഉണ്ടെങ്കിൽ വളരെ പെട്ടെന്ന് തന്നെ കറകൾ നീക്കി പുതിയതാക്കി മാറ്റാം.
ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പകുതി നാരങ്ങ എടുത്ത് ഒരു സ്പൂൺ സോഡാപ്പൊടി ഒരു പാത്രത്തിലേക്ക് എടുത്തു വയ്ക്കുക അതിലേക്ക് നാരങ്ങ മുക്കി എടുക്കുക. ശേഷം ചെറുതായി ഒന്ന് ഞെക്കുമ്പോൾ തന്നെ പതഞ്ഞു വരുന്നത് കാണാം. അതിനുശേഷം ബാത്റൂമിലെ പൈപ്പുകളിൽ കാണുന്ന തുരുമ്പും വഴുവഴുപ്പും ഉള്ള ഭാഗങ്ങളിൽ നല്ലതുപോലെ തേച്ചു കൊടുക്കുക.
ഇതിനായി വലിയ അധ്വാനം ഒന്നും ആവശ്യമില്ല. ചെറുതായി ഉരച്ചു കൊടുക്കുമ്പോൾ തന്നെ പെട്ടെന്ന് അഴുക്ക് പോകുന്നത് കാണാൻ സാധിക്കും. അതിനുശേഷം സാധാരണ വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ഇതുപോലെ തന്നെ ടോയ്ലറ്റിൽ ഫ്ലഷ് അടിക്കുന്ന ഭാഗത്ത് ഉണ്ടാകുന്ന തുരുമ്പും അഴക്കുകളും കളയുന്നതിന് ഇതുപോലെ തന്നെ തേച്ചു കൊടുക്കുക. ശേഷം സാധാരണ വെള്ളത്തിൽ കഴുകി കളയുക. അതുപോലെ തന്നെ ബാത്റൂമിൽ സോപ്പും ഷാമ്പു തുടങ്ങിയവ വയ്ക്കുന്ന സ്റ്റീൽ സ്റ്റാൻഡുകൾ ഉണ്ടായിരിക്കും.
ഇതുപോലെയുള്ള സ്റ്റാൻഡുകൾ എപ്പോൾ വൃത്തിയാക്കിയാലും വളരെ പെട്ടെന്ന് തന്നെ തുരുമ്പും ഒരു മഞ്ഞ കറയും പിടിപെട്ട് വൃത്തികേട് ആകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം സാഹചര്യങ്ങളിൽ നാരങ്ങയും സോഡാപ്പൊടിയും ഉപയോഗിച്ചുകൊണ്ട് ചെറുതായി ഉരച്ചു കൊടുക്കുമ്പോൾ തന്നെ എല്ലാം വൃത്തിയായി വരുന്നത് കാണാം. എല്ലാവരും തന്നെ നാരങ്ങയും സോഡാപ്പൊടി ഉപയോഗിച്ച് ഇനി ബാത്റൂം വൃത്തിയാക്കുക. ജോലിഭാരം കുറച്ച് ബാത്റൂം പുതിയത് പോലെ ആക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.