ഇത് വീട്ടിൽ ഉണ്ടെങ്കിൽ ഇനി ഒരു വർഷത്തേക്ക് മാറാല വരില്ല, ഒരു കിടിലൻ മാജിക്…

വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമാകുന്ന നല്ല ഒരു ടിപ്പാണ് ഈ വീഡിയോയിലൂടെ കാണിക്കുന്നത്. നമ്മുടെ വീടിൻറെ പല ഭാഗങ്ങളിലായി ചിലന്തിവല മാറാല എന്നിവ ഇടയ്ക്കിടെ വരാറുണ്ട്. ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും മാറാല തട്ടി വൃത്തിയാക്കിയില്ലെങ്കിൽ പിന്നീട് ആ ഭാഗങ്ങളിൽ ചിലന്തിവല ഉണ്ടാവുകയും എട്ടുകാലികളുടെ ശല്യം കൂടുകയും ചെയ്യുന്നു.

ഈ വീഡിയോയിൽ പറയുന്ന ഒരു സൊല്യൂഷൻ തയ്യാറാക്കി മാറാല ഉണ്ടാവുന്ന ഭാഗങ്ങളിൽ സ്പ്രേ ചെയ്തുകൊടുത്താൽ പിന്നീട് ആ ബുദ്ധിമുട്ട് ഉണ്ടാവുകയില്ല. ഒരു ഗ്ലാസിൽ അല്പം വെള്ളമെടുത്ത് അതിലേക്ക് ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക. അവ രണ്ടും നന്നായി യോജിപ്പിച്ചതിനു ശേഷം ഒരു സ്പ്രേ ബോട്ടിലിൽ ആക്കി സൂക്ഷിക്കാവുന്നതാണ്. കുട്ടികളുള്ള വീടുകളിൽ ഇത്തരത്തിൽ ചിലന്തികളെ കാണുമ്പോൾ അവർക്ക് പേടി ഉണ്ടാവും.

അതിനുള്ള നല്ല പരിഹാരമായി ബേക്കിംഗ് സോഡ ചേർത്ത് വെള്ളം സ്പ്രേ ചെയ്തു കൊടുത്താൽ മതിയാകും. ചിലന്തിവലകൾ ഉള്ള ഭാഗങ്ങളിൽ ഇത് സ്പ്രേ ചെയ്തു കൊടുത്താൽ എട്ടുകാലികൾ ചത്തുപോകും. പിന്നീട് ആ ഭാഗത്തേക്ക് അവ വരുകയില്ല. സോഡാപ്പൊടിക്ക് പകരമായി പുൽ തൈലം വെള്ളത്തിൽ കലക്കി അത് സ്പ്രേ ചെയ്തു കൊടുത്താലും മതിയാകും.

മാറാല ക്ലീൻ ചെയ്യുന്ന സമയത്ത് ചിലന്തികൾ ഉള്ള ഭാഗത്ത് ഇത്തരത്തിൽ ബേക്കിംഗ് സോഡയുടെ വെള്ളം സ്പ്രേ ചെയ്തു കൊടുത്താൽ പിന്നീട് ആ പ്രശ്നം ഉണ്ടാവുകയില്ല. മിക്ക വീട്ടമ്മമാർക്കും എന്നും മാറാല തട്ടുവാൻ സാധിക്കണമെന്നില്ല അത്തരക്കാർ ഈയൊരു രീതി പരീക്ഷിച്ചു നോക്കുക ഉറപ്പായും നല്ല റിസൾട്ട് തന്നെ ലഭിക്കും. ഇതിനെക്കുറിച്ച് കൂടുതൽ വിശദമായി അറിയുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.