ഈ ഭക്ഷണങ്ങൾ കഴിച്ചാൽ എല്ല് തേയ്മാനം ജീവിതത്തിൽ ഒരിക്കലും വരില്ല…..

സ്ത്രീ പുരുഷ ഭേദമന്യേ കാണപ്പെടുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് എല്ല് തേയ്മാനം. എന്നാൽ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. പ്രായമാകുന്നതിന്റെ ലക്ഷണമായാണ് എല്ല് തേയ്മാനത്തെ കണക്കാക്കുന്നത്. എല്ലിന്റെ ബലം കുറഞ്ഞ ക്രമേണ ക്ഷയിക്കുന്ന ഒരു അവസ്ഥയാണിത്. കൃത്യമായ സമയത്ത് ഇത് കണ്ടെത്തുകയും ചികിത്സ തേടുകയും ചെയ്താൽ എല്ലുകൾക്ക് പൊട്ടൽ വരാതെ രക്ഷിക്കുവാൻ ആവും.

സ്ത്രീകളിൽ ഇത് കൂടുതലായി കാണുന്നതിന്റെ പ്രധാന കാരണം ആർത്തവവിരാമത്തോടെ അനുബന്ധിച്ച് ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളാണ്. ഇവ സ്ത്രീകളിൽ എല്ല് തേയ്മാനത്തിന് കാരണമാകും. വിറ്റാമിൻ ഡി യുടെ കുറവ്, ആർത്തവത്തിലെ ക്രമക്കേടുകൾ, അമിതവണ്ണം, വ്യായാമ കുറവ്, ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം, ജി റോയ്ഡുകളുടെ ഉപയോഗം, തൈറോയ്ഡ് രോഗങ്ങൾ, മദ്യപാനം തുടങ്ങിയവയെല്ലാം.

എല്ല് തേയ്മാനം ഉണ്ടാവുന്നതിനുള്ള ചില കാരണങ്ങളാണ്. ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ഒരു പരിധി വരെ ഇത് തടുക്കുവാൻ സാധിക്കും. എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യത്തിന് ആവശ്യമായ ഒന്നാണ് കാൽസ്യം. ഇതിൻറെ കുറവുമൂലം എല്ലുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നു. പാൽ, പാലുൽപന്നങ്ങൾ, ബദാം, ബ്രോക്കോളി, ചീര, ചെറു മത്സ്യങ്ങൾ തുടങ്ങി കാൽസ്യം സമ്പുഷ്ടമായ ഭക്ഷണങ്ങൾ ഇതിനായി കഴിക്കാവുന്നതാണ്.

ഭക്ഷണത്തിൽ നിന്ന് ആവശ്യത്തിന് കാൽസ്യം ലഭിക്കുന്നില്ലെങ്കിൽ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം സപ്ലിമെൻറ്സും എടുക്കാവുന്നതാണ്. ഭക്ഷണത്തിൽ നിന്ന് കാൽസ്യം ലഭിക്കണമെങ്കിൽ വൈറ്റമിൻ ഡി വളരെ അത്യാവശ്യമാണ്. സൂര്യപ്രകാശമാണ് ഇതിൻറെ പ്രധാന സ്രോതസ്സ് ഇതിന് പുറമെ ചില ഭക്ഷണങ്ങളിലും വൈറ്റമിൻ ഡി അടങ്ങിയിരിക്കുന്നു. എല്ല് തേയ്മാനത്തെ ചെറുക്കാൻ സഹായിക്കുന്ന ഒരു പ്രധാന ഘടകമാണ് വ്യായാമം. ദിവസവും ഒരു നിശ്ചിത സമയം വ്യായാമത്തിനായി മാറ്റിവയ്ക്കുക. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് ഡോക്ടർ പറയുന്നത് ശ്രദ്ധിക്കൂ.