മലയാളി പ്രേക്ഷകർക്ക് സുപരിചിതരായ മിനിസ്ക്രീൻ താര ദമ്പതികൾ ആണ് ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും. സ്വന്തം സുജാത എന്ന ടെലിവിഷൻ പരമ്പരയിൽ ഒന്നിച്ച് അഭിനയിക്കുന്ന ഇരുവരും വിവാഹിതരാവുകയായിരുന്നു. മലയാളി പ്രേക്ഷകരെ ഒന്നടങ്കം ആവേശത്തിൽ ആക്കിയ വാർത്തയായിരുന്നു ഇവരുടെ വിവാഹം. കഴിഞ്ഞവർഷം ആയിരുന്നു ഈ ദമ്പതികളുടെ വിവാഹം സ്വകാര്യ റിസോർട്ടിൽ വെച്ച് നടത്തിയത്.
മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന പ്രണയ ജോഡികൾ ആയതുകൊണ്ട് തന്നെ ഇവരുടെ ഏതൊരു വാർത്തയും ആരാധകർക്കിടയിൽ വളരെ പെട്ടെന്ന് തന്നെ ഇടം പിടിക്കാറുണ്ട്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നതാണ് ഈ താര ദമ്പതികളുടെ വിവാഹ വാർഷികം. സോഷ്യൽ മീഡിയയിലൂടെ വിവാഹ വാർഷികത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചതോടെ ആരാധകർ സെക്കന്റുകൾക്കുള്ളിൽ വൈറൽ ആക്കി മാറ്റുകയായിരുന്നു. ദൈവാനുഗ്രഹം മാതാപിതാക്കളുടെ അനുഗ്രഹം.
കൂടെപ്പിറപ്പുകളുടെ കരുതൽ നിങ്ങൾ തന്ന സ്നേഹം എന്റെ ജീവന്റെ പാതിയായി ചന്തു വന്നിട്ട് ഇന്നേക്ക് ഒരു വർഷം. എന്ന അടിക്കുറിപ്പോടെ ആണ് വിവാഹ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ ടോഷ് പോസ്റ്റ് ചെയ്തത്. ടോഷ് ക്രിസ്റ്റിയുടെ ഈ പോസ്റ്റിനൊപ്പം തന്നെ ചന്ദ്ര ലക്ഷ്മണും തങ്ങളുടെ വിവാഹ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ഈ മനുഷ്യൻ എന്റെ ഉറപ്പ്, എന്റെ ധൈര്യം, കൂട്ടുകാരൻ അദ്ദേഹത്തോടൊപ്പം ഉള്ള ഓരോ ദിവസവും ഞാൻ ആഘോഷിക്കുകയാണ്. ഞങ്ങൾ വിവാഹിതരായിട്ട് ഇന്നേക്ക് ഒരു വർഷം.
ഇന്ന് ഞങ്ങളുടെ സ്നേഹത്തിന്റെ സന്തോഷത്തിന്റെ ഭാഗമായ കുഞ്ഞിനെ ചേർത്തുപിടിക്കാൻ കഴിഞ്ഞത് ഞങ്ങളുടെ ഏറ്റവും വലിയ ഭാഗ്യമാണ്. ഹാപ്പി ആനിവേഴ്സറി ഹസ്ബൻഡ്. എന്നിങ്ങനെയായിരുന്നു ചന്ദ്ര പോസ്റ്റ് ചെയ്തത്. ഇരുവരുടെയും ഈ ചിത്രങ്ങളും വാക്കുകളും പുറത്തുവന്നതോടെ ആരാധകർ ഈ ദമ്പതികൾക്ക് വിവാഹ ആശംസകളുമായി കടന്നുവരികയായിരുന്നു. ഇരുവരുടെയും ആദ്യ വിവാഹ വാർഷികത്തോടൊപ്പം തന്നെ ഇവരുടെയും കുഞ്ഞും എത്തിയതോടെ സന്തോഷം ഇരട്ടിയാവുകയായിരുന്നു എന്ന് പറയാം. നിരവധി പേരാണ് ഇവരുടെ ചിത്രങ്ങൾക്ക് ലൈക്കുകൾ നൽകുന്നത്.
View this post on Instagram