Easy Breakfast Recipe : രാവിലെ ബ്രേക്ക് ഫാസ്റ്റ് ആയാലും വൈകുന്നേരം ആയാലും വളരെ ടേസ്റ്റിയായി കഴിക്കാൻ പറ്റിയ പത്തലിന്റെ റെസിപ്പി പറയാൻ പോകുന്നത്. ഇത് ഇങ്ങനെയാണോ ഉണ്ടാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാത്രം എടുക്കുക അതിലേക്ക് ഒരു കപ്പ് പുട്ടുപൊടി ഇട്ടുകൊടുക്കുക.
അതിന് പകരം അരിപ്പൊടി എടുത്താലും മതി ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കി യോജിപ്പിക്കുക അതിലേക്ക് ചൂട് വെള്ളം ഒഴിച്ച് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് കുറച്ചു സമയം മാറ്റി വയ്ക്കുക. അടുത്തതായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് ചേർക്കുക അര ടീസ്പൂൺ ജീരകം ചേർക്കുക അര ടീസ്പൂൺ പെരുംജീരകം ചേർക്കുക 5 ചുവന്നുള്ളി എന്നിവ ചേർത്ത് നല്ലതുപോലെ പൊടിച്ചെടുക്കുക.
മാവ് നന്നായി സോഫ്റ്റ് ആയി വന്നതിനു ശേഷം അതിലേക്ക് തേങ്ങയും ഒരു ടീസ്പൂൺ നെയ്യും ചേർത്ത് കൈകൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക. സാധാരണ ഇടിയപ്പത്തിന് എല്ലാം തയ്യാറാക്കുന്ന തരത്തിലുള്ള മാവ് ആയിരിക്കണം ഉണ്ടാക്കിയെടുക്കേണ്ടത്. അതിനെ അനുസരിച്ച് വെള്ളം ഉപയോഗിക്കുക.
ശേഷം ചെറിയ ഉരുളകൾ ഉരുട്ടിയെടുത്ത് ഒരേ വലിപ്പത്തിൽ പരത്തിയെടുക്കുക. ഇതിനുവേണ്ടി നിങ്ങൾക്ക് എങ്ങനെയാണ് ചപ്പാത്തി പൂരി എല്ലാം ഉണ്ടാക്കുന്നത് അതുപോലെ ഉണ്ടാക്കിയാലും മതി. എല്ലാം ഒരേ വലുപ്പത്തിൽ തയ്യാറാക്കുക അതിനുശേഷം. ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ ഓരോന്നും അതിലേക്കിട്ട് പൊരിച്ചെടുക്കുക. ഇതുപോലെ നെയ്യ് പത്തൽ നിങ്ങളും തയ്യാറാക്കൂ.
2 thoughts on “രാവിലെയോ രാത്രിയോ എണ്ണ ഒട്ടും കുടിക്കാത്ത പൊരിച്ച നെയ് പത്തൽ ഇങ്ങനെ തയ്യാറാക്കു. | Easy Breakfast Recipe”