ഏതുനേരവും കഴിക്കാം പാൽ കൊഴുക്കട്ട. ഇത്ര രുചിയിൽ ഒരു പാൽ കൊഴുക്കട്ട മിസ്സ്‌ ആക്കരുത്. | Making Of Tasty Paal Kozhukatta

Making Of Tasty Paal Kozhukatta : വളരെ ടേസ്റ്റി ആയിട്ടുള്ള പാൽ കൊഴുക്കട്ട തയ്യാറാക്കാം. ഇത് എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ട് ടീസ്പൂൺ കടലപ്പരിപ്പ് എടുത്ത വെള്ളത്തിൽ കുതിർത്തു വയ്ക്കുക അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ഒന്നര കപ്പ് വെള്ളം ഒഴിച്ചു കൊടുക്കുക.

അതിലേക്ക് ആവശ്യത്തിന് ഉപ്പും കുതിർത്തു വച്ചിരിക്കുന്ന കടലപ്പരിപ്പും ചേർത്ത് കൊടുക്കുക. ശേഷം ഒരു ടീസ്പൂൺ ശർക്കര ചേർത്തുകൊടുത്ത നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശർക്കര അലിഞ്ഞു വരുമ്പോൾ ഒരു കപ്പ് അരിപ്പൊടി ചേർത്തു കൊടുത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. ഡ്രൈയായി വരുമ്പോൾ പാൻ ഇറക്കി വെച്ച് ഒരു ടീസ്പൂൺ കറുത്ത എള്ള് ചേർത്തുകൊടുത്ത് കൈകൊണ്ട് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.

നല്ലതുപോലെ മിക്സ് ചെയ്യേണ്ടതാണ് അത് കഴിഞ്ഞ് ഒരേ വലിപ്പത്തിലുള്ള ചെറിയ ഉരുളകൾ അതിൽ നിന്നും ഒരുക്കി എടുക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ചു കൊടുക്കുക. അതിനുശേഷം അണ്ടിപ്പരിപ്പ് മുന്തിരി കുറച്ച് തേങ്ങ കുത്ത് എന്നിവയെല്ലാം വറുത്ത് കോരി മാറ്റുക. ശേഷം അതേ പാനിലേക്ക് രണ്ട് കപ്പ് വെള്ളം ഒഴിച്ചു കൊടുക്കുക.

അതിനുശേഷം രണ്ട് ടീസ്പൂൺ കടലപ്പരിപ്പ് കുതിർത്തത് ചേർത്തു കൊടുക്കുക ഒരു കപ്പ് ശർക്കര ചേർത്ത് കൊടുക്കുക ഒരു നുള്ളു കൊടുക്കുക ഇത് നല്ലതുപോലെ ചൂടായി തിളച്ചു വരുമ്പോൾ ഉരുട്ടി വച്ചിരിക്കുന്ന ഉരുളകൾ ചേർത്തുകൊടുത്ത അടച്ചുവെച്ച് വേവിക്കുക. നല്ലതുപോലെ വേവിക്കേണ്ടതാണ്. ശേഷംനന്നായിട്ട് കുറുകി വരുമ്പോൾ അതിലേക്ക് അര ടീസ്പൂൺ ഏലക്കാപൊടിയും ഒരു കപ്പ് തേങ്ങാപ്പാൽ ചേർത്ത് കോരി മാറ്റുക അതിലേക്ക് പുറത്തുവച്ചിരിക്കുന്ന അണ്ടിപ്പരിപ്പും മുന്തിരിയും തേങ്ങയും ചേർത്ത് പകർത്താവുന്നതാണ്.

One thought on “ഏതുനേരവും കഴിക്കാം പാൽ കൊഴുക്കട്ട. ഇത്ര രുചിയിൽ ഒരു പാൽ കൊഴുക്കട്ട മിസ്സ്‌ ആക്കരുത്. | Making Of Tasty Paal Kozhukatta

Leave a Reply

Your email address will not be published. Required fields are marked *