പല്ലിയെ തുരത്താൻ ഇതാ 10 സൂത്രങ്ങൾ, അവ വീട്ടിൽ നിന്നും നാട്ടിൽ നിന്നും ഓടി പോകും…

പല്ലികൾ വീട്ടിലുണ്ടെങ്കിൽ പ്രാണികൾ കുറയും. എന്നാൽ പല്ലികളെ മിക്കവർക്കും പേടിയും അറപ്പുമാണ്. അതുകൊണ്ട് തന്നെ പല്ലികളെ തുരത്താനുള്ള പല വഴികളും പരീക്ഷിച്ചു നോക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. വളരെ ഈസിയായി പല്ലി ശല്യം ഒഴിവാക്കുന്നതിനുള്ള നിരവധി ടിപ്പുകൾ ഈ വീഡിയോയിൽ പറയുന്നു. പല്ലികൾ കൂടുതലായി കാണുന്ന സ്ഥലത്ത് മുട്ടത്തോട് സൂക്ഷിക്കുക.

ഈ രീതി വളരെ പുരാതന കാലം മുതലേ പിൻ തുടർന്ന ഒന്നാണ്. മുട്ടയുടെ ഗന്ധം പല്ലികൾ ഇഷ്ടപ്പെടുന്നില്ല എന്നതാണ് ഇതിൻറെ പ്രധാന കാരണം. അതുകൊണ്ടുതന്നെ പല്ലികളെ സ്ഥിരമായി കാണുന്ന സ്ഥലങ്ങളിൽ മുട്ടത്തോട് വെച്ചാൽ അവയെ തുരത്താം. കാപ്പിപ്പൊടിയും പുകയിലയും സമം ചേർത്ത് പല്ലികൾ കൂടുതലായി വരുന്ന ഭാഗങ്ങളിൽ സൂക്ഷിക്കുക. പല്ലികൾ അതുവഴി വന്ന് അവ കഴിക്കുകയും ചത്തുപോവുകയും ചെയ്യുന്നു.

കൊല്ലാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ ഈയൊരു രീതി പരീക്ഷിക്കരുത്. വെളുത്തുള്ളിയുടെ ഗന്ധം മനുഷ്യർക്ക് എന്നപോലെ പല്ലികൾക്കും അരാജകമാണ്. അതുകൊണ്ടുതന്നെ അവയെ കൂടുതലായി കാണുന്ന ഭാഗങ്ങളിൽ വെളുത്തുള്ളി അല്ലികൾ ആക്കി സൂക്ഷിച്ചാൽ പിന്നെ അവ ആ ഭാഗത്ത് വരില്ല. വെളുത്തുള്ളി കലക്കിയ വെള്ളം വീട്ടിൽ തെളിക്കുന്നതും പല്ലികളെ അകറ്റി നിർത്താൻ ഏറ്റവും ഉത്തമമാണ്.

സവാള അരച്ച വെള്ളം വീട്ടിൽ തെളിച്ചാലും പല്ലികൾ ഓടിപ്പോകും അല്ലെങ്കിൽ സവാള ചെറിയ കഷണങ്ങളാക്കി പല്ലികൾ നിരന്തരമായി വരുന്ന ഭാഗങ്ങളിൽ വെച്ച് കൊടുത്താലും മതിയാകും. കാലാവസ്ഥ വ്യതിയാനം പല്ലികളെ നല്ല രീതിയിൽ തന്നെ ബാധിക്കും. അതിനാൽ പല്ലികളെ കാണുമ്പോൾ തണുത്ത വെള്ളം അവരുടെ ശരീരത്തിലേക്ക് ഒഴിച്ചാൽ മതി ആ സമയം അവർക്ക് ചലിക്കുവാൻ സാധിക്കുകയില്ല. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.