ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളുടെ ജീവന് തന്നെ ഭീഷണിയാവും..

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കരൾ അഥവാ ലിവർ. ഏകദേശം ഒന്നര കിലോ ഗ്രാം ആണ് ഒരു മുതിർന്ന ആളുടെ കരളിൻറെ തൂക്കം. നമ്മുടെ ശരീരത്തിലെ ഒട്ടേറെ സങ്കീർണ പ്രവർത്തനങ്ങൾ ഇത് നിർവഹിക്കുന്നു. ശരീരത്തിൽ ഉണ്ടാകുന്ന വിഷാംശങ്ങളെ ഇല്ലാതാക്കി മാലിന്യങ്ങളെ സംസ്കരിച്ച് ശരീരം വൃത്തിയാക്കി സൂക്ഷിക്കുന്നു. അതുകൊണ്ടുതന്നെ കരളിനെ ശരീരത്തിന്റെ അരിപ്പ എന്ന്.

പറയുന്നു. കരളിൽ കൊഴുപ്പ് അടിയുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. ഇതൊരു രോഗമല്ല പല രോഗങ്ങളുടെയും തുടക്കമാണ്. കരൾ രോഗത്തിന് തുടക്കത്തിൽ യാതൊരു ലക്ഷണങ്ങളും ശരീരം കാണിക്കില്ല. അതുകൊണ്ടുതന്നെ പല കരൾ രോഗങ്ങളും മറ്റുപല രോഗങ്ങളുടെ ടെസ്റ്റുകൾ സമയത്താണ് നിർണയിക്കപ്പെടുന്നത്. മദ്യപിക്കുന്നവരിൽ മാത്രം കണ്ടിരുന്ന ഫാറ്റി ലിവർ എന്ന ഈ രോഗം ഇന്ന് മദ്യപിക്കാത്തവരിലും.

കൂടുതലായി കണ്ടുവരുന്നു. ജീവിതശൈലിയിലെ തെറ്റായ മാറ്റങ്ങളാണ് ഇതിന് പ്രധാനമായും കാരണമാകുന്നത്. അമിതവണ്ണം, വ്യായാമ കുറവ്, കൊളസ്ട്രോൾ, ചില മരുന്നുകളുടെ ഉപയോഗം , അനാരോഗ്യകരമായ ഭക്ഷണ രീതി തുടങ്ങിയവയെല്ലാമാണ് പ്രധാന കാരണങ്ങൾ. അമിതവണ്ണം കുറയ്ക്കുന്നതിനായി ഭക്ഷണരീതിയിൽ ചില മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമാണ്. എണ്ണ പലഹാരങ്ങൾ, ബേക്കറി പദാർത്ഥങ്ങൾ.

മധുര പലഹാരങ്ങൾ, മാംസം, ജങ്ക് ഫുഡ്സ്, ഫാസ്റ്റ് ഫുഡ്സ്, സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവ മിതമായ അളവിൽ മാത്രം കഴിക്കുക. പഴങ്ങൾ പച്ചക്കറികൾ ഇലക്കറികൾ ധാന്യങ്ങൾ പ്രോട്ടീനുകൾ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക. ഭക്ഷണം നിയന്ത്രിക്കുന്നതിനോടൊപ്പം തന്നെ വ്യായാമവും അത്യാവശ്യമാണ്. ആരോഗ്യകരമായ ഭക്ഷണ രീതിയും ചിട്ടയായ വ്യായാമവും ഒരു പരിധിവരെ പല രോഗങ്ങളിൽ നിന്നും രക്ഷനേടാൻ സഹായിക്കും. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *