ജീവിവർഗങ്ങളിലെ അടിസ്ഥാന സ്വഭാവങ്ങളിൽ പെട്ട ഒന്നാണ് സ്വയംഭോഗം. മനുഷ്യരിൽ മാത്രമല്ല എല്ലാ പക്ഷിമൃഗാദികളിലും ഇത് കാണപ്പെടുന്നു. ലൈംഗികമായ ഉണർവുകളാണ് വ്യക്തികളിൽ ഇതിന് നയിക്കുന്നത്. ഇതുമൂലം ഒരുതരം സംതൃപ്തി അവർക്ക് ലഭിക്കുന്നു. സ്വന്തം കൈകൾ കൊണ്ട് അന്യ വ്യക്തിയുടെ സഹായത്താലോ ലൈംഗിക കളിപ്പാട്ടങ്ങൾ ഉപയോഗിച്ചു ഉത്തേജനം സാധ്യമാക്കുന്നതും.
സ്വയംഭോഗത്തിൽ പെടും. കളിലും പുരുഷന്മാരിലും ഇത് സാധാരണയായി കണ്ടുവരുന്നു. കൗമാരപ്രായം മുതലാണ് ഇത് തുടങ്ങുന്നത്. എന്നാൽ ഇന്ന് കുട്ടികളിലും ഇത് കണ്ടുവരുന്നു. സ്വാഭാവിക വളർച്ചയുടെ ഭാഗമാണ് സ്വയംഭോഗം. ചില പുരുഷന്മാരിൽ ലൈംഗിക ബന്ധത്തിന്റെ അഭാവത്തിൽ ഉറക്കത്തിൽ ശുക്ലം പോകുന്നതും കാണപ്പെടുന്നു. ഒരുതരം മാനസിക രോഗമായും രതി വൈകൃതമായും ഇതിനെ കണ്ടിരുന്നു.
എന്നാൽ ഇത് ആരോഗ്യകരവും സുരക്ഷിതവുമായ ഒരു ശാരീരിക പ്രവർത്തിയായി ആധുനികശാസ്ത്രം കണക്കാക്കുന്നു. ഇതുമൂലം യാതൊരു ശാരീരിക മാനസിക പ്രശ്നങ്ങളും ഉണ്ടായതായി സ്ഥിരീകരിച്ചിട്ടില്ല. മനുഷ്യരിൽ മാത്രമല്ല മൃഗങ്ങളിലും പക്ഷികളിലും സ്വയംഭോഗം നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഏതു പ്രായത്തിലുള്ളവർക്കും ലൈംഗികാസക്തി നിയന്ത്രിക്കുന്നതിന് വേണ്ടി ചെയ്യാവുന്നതാണ്. മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിന് ഇത് വളരെ ഗുണകരമാണെന്ന് ശാസ്ത്രം തെളിയിക്കുന്നു.
മാനസിക സമ്മർദ്ദം ഇല്ലാതാക്കാനും നല്ല ഉറക്കം ലഭിക്കാനും ഇത് ചെയ്യാറുണ്ട്. എന്നാൽ തുടർച്ചയായി ചെയ്യുന്ന സ്വയംഭോഗം ചില ദൈനംദിന പ്രവർത്തികൾക്ക് തടസ്സം നേരിടുന്നു. ഇങ്ങനെ വരുന്ന സന്ദർഭങ്ങളിൽ ചികിത്സ തേടേണ്ടതുണ്ട്. ചില ആളുകളിൽ കടുത്ത മാനസിക പിരിമുറുക്കം ഉണ്ടാക്കാറുമുണ്ട്. ഇതിനെപ്പറ്റി പല തെറ്റിദ്ധാരണകളും വിശ്വാസങ്ങളും നമ്മുടെ സംസ്കാരങ്ങളിൽ ഇപ്പോഴും നിലവിലുണ്ട്. കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക…