നിങ്ങളുടെ ശരീരത്തിൽ കാൽസ്യത്തിന്റെ അഭാവം ഉണ്ടോ എന്നറിയാനായി ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കൂ….

നമ്മുടെ ശരീരത്തിന് ഏറ്റവും അത്യാവശ്യമായി വേണ്ട ഒരു ഘടകമാണ് കാൽസ്യം. എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് മാത്രമല്ല മറ്റു പല പ്രവർത്തനങ്ങൾക്കും കാൽസ്യം അത്യാവശ്യമാണ്. കാൽസ്യത്തിന്റെ അഭാവം ശരീരത്തിൽ ഒട്ടനവധി രോഗങ്ങൾക്ക് കാരണമാകുന്നു. രക്തം കട്ട പിടിക്കൽ, പേശികളുടെ സങ്കോചം സാധാരണ തോതിലെ ഹൃദയമിടിപ്പ്, ഇവയെല്ലാം ആയി കാൽസ്യത്തിന് ബന്ധമുണ്ട്.

ശരീരത്തിലെ 99 ശതമാനം കാൽസ്യവും എല്ലുകളിലാണ് ശേഖരിക്കപ്പെടുന്നത്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ ആവശ്യമായ കാൽസ്യം ശരീരത്തിന് ലഭിച്ചില്ലെങ്കിൽ അവ എല്ലുകളിൽ ശേഖരിച്ചുവച്ചിരിക്കുന്ന കാൽസ്യം ഉപയോഗപ്പെടുത്തുന്നു. കാൽസ്യത്തിന്റെ അഭാവം മൂലം ശരീരം ചില ലക്ഷണങ്ങൾ പ്രകടിപ്പിക്കാറുണ്ട്. ഓർമ്മക്കുറവ് ,പെട്ടെന്ന് പൊട്ടിപ്പോകുന്ന നഖങ്ങൾ, കൈകാലുകളിൽ മരവിപ്പ്, ചുഴലി രോഗം.

ക്ഷീണം, കോച്ചി പിടുത്തം, വരണ്ട ചർമം ഇവയെല്ലാം ആണ് പ്രധാന ലക്ഷണങ്ങൾ. കാൽസ്യം കൂടുതൽ അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് വളരെ നല്ലതാണ്. പാൽ ബദാം മത്തി വെണ്ടയ്ക്ക ഞണ്ട് ചെറു മത്സ്യങ്ങൾ പാലുൽപന്നങ്ങൾ എന്നിവയിലെല്ലാം വളരെയധികം കാൽസ്യം അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിലൂടെ ഈ അഭാവം നമുക്ക് പരിഹരിക്കാനാവും.

ശരിയായ അളവിൽ കാൽസ്യം ശരീരത്തിന് ലഭ്യമായി ഇല്ലെങ്കിൽ എല്ലുകളുടെ ആരോഗ്യം നഷ്ടപ്പെടുന്നു അതുമൂലം സന്ധിവാതം പോലുള്ള രോഗങ്ങൾ വരാനിടയാവുന്നു. ഈ രോഗം വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. കാൽസ്യം ആവശ്യത്തിന് ലഭിച്ചാലും വൈറ്റമിൻ ഡി ഉണ്ടെങ്കിൽ മാത്രമേ ഇത് ശരീരത്തിന് ലഭിക്കൂ. ചില രോഗങ്ങൾ ശരീരത്തിൽ കാൽസ്യത്തിന്റെ കുറവ് ഉണ്ടാക്കും. ഭക്ഷണത്തിലൂടെ ആവശ്യമായ കാൽസ്യം ലഭിച്ചില്ലെങ്കിൽ സപ്ലിമെന്റുകൾ തിരഞ്ഞെടുക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണൂ…

Leave a Reply

Your email address will not be published. Required fields are marked *