കഴുകുന്നതിനായി പലതരത്തിലുള്ള ഡിഷ് വാഷ് ലിക്വിഡ് എന്ന വിപണിയിൽ ലഭ്യമാണ്. പാത്രം കഴുകലിന് ശേഷം പാത്രങ്ങളെല്ലാം സുഗന്ധപൂരിതമായി നിൽക്കുന്നതിനും അതുപോലെ അതിലുള്ള ബാക്ടീരിയകളെ മുഴുവനായി നീക്കുന്നതിനും തുടങ്ങി നിരവധി കാരണങ്ങൾ പറഞ്ഞ് പലതരത്തിലുള്ള ഡിഷ് വാഷ് ലിക്വിഡുകൾ വിപണിയിൽ ഇന്ന് ലഭ്യമാണ്.
പല ആളുകളും അതെല്ലാം വാങ്ങി ഉപയോഗിക്കുന്നവരും ആയിരിക്കാം. എന്നാൽ ഇനി ഡിഷ് വാഷ് ലിക്വിഡ് പുറത്തുനിന്നും വാങ്ങേണ്ട. വീട്ടിൽ ഉരുളൻകിഴങ്ങ് ഉണ്ടെങ്കിൽ ലിക്വിഡ് ഉണ്ടാക്കുന്നത് വളരെ എളുപ്പമാണ്. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് സാധാരണ രീതിയിൽ ഉരുളൻ കിഴങ്ങ് വേവിക്കാൻ വയ്ക്കുക.
ശേഷം ഉരുളക്കിഴങ്ങ് വേവിക്കാനായി വെച്ച വെള്ളം മാത്രം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ഒരു കപ്പ് വെള്ളം എടുക്കുക ശേഷം നന്നായി ചൂടാറിയതിനു ശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ വിനാഗിരി ഒഴിച്ചു കൊടുക്കുക. അതോടൊപ്പം തന്നെ സാധാരണ വീട്ടിൽ ഏത് ഡിഷ് വാഷ് ലിക്വിഡ് ആണോ ഉപയോഗിക്കുന്നത് അതിൽ നിന്ന് രണ്ട് ടീസ്പൂൺ ഒഴിച്ചുകൊടുത്ത് ഇളക്കി യോജിപ്പിക്കുക.
ഇത്ര മാത്രമേ ഉള്ളൂ ശേഷം ഒരു സ്നേഹ കുപ്പിയിലേക്ക് ഒഴിച്ചു വയ്ക്കുക. അതിനുശേഷം ആവശ്യാനുസരണം പാത്രം കഴുകുന്നതിനായി ഉപയോഗിക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഈ ഡിഷ് വാഷ് ലിക്വിഡ് എല്ലാവരും ഒന്ന് ഉണ്ടാക്കി വയ്ക്കൂ. Credit : infro tricks