ജീവിതത്തിൽ ഒരിക്കലും ഈ തെറ്റുകൾ ചെയ്യരുത്, മഹാദേവൻ പൊറുക്കില്ല….

ദേവന്മാരുടെ ദേവൻ ആണ് മഹാദേവൻ. പരമശിവൻ ശിപ്രസാദിയും ശിപ്രകോപിയുമാകുന്നു. തൻറെ ഭക്തരുടെ ഭക്തിയിൽ വേഗത്തിൽ പ്രസാദിക്കുന്നത് കൊണ്ടാണ് ശിപ്രസാദി എന്ന് പറയുന്നത്. എന്നാൽ ഭഗവാൻറെ കോപവും അതിഭീകരമാണ്. ശിവപുരാണത്തിൽ പരമശിവൻ ഒരിക്കലും പൊറുക്കാത്ത ചില തെറ്റുകളെ കുറിച്ച് പറയുന്നുണ്ട്. അതിനെക്കുറിച്ച് ഈ വീഡിയോയിലൂടെ വിശദമായി തന്നെ മനസ്സിലാക്കാം.

നമ്മുടെ ചിന്തകളാലും, വാക്കുകളാലും, പ്രവർത്തികളാലും ഉണ്ടാകുന്ന തെറ്റുകളെ കുറിച്ചാണ് പറയുന്നത്. ശിവപുരാണ പ്രകാരം നമ്മുടെ ചില ചിന്തകൾ പോലും ഭഗവാൻ പൊറുക്കുകയില്ല അത് പാപമായി തന്നെ കാണുന്നു. ചിന്തകളാൽ പോലും മറ്റുള്ളവരുടെ ഭാര്യയെയോ ഭർത്താവിനെയോ ആഗ്രഹിക്കരുത്. ഇത് വലിയ തെറ്റായി തന്നെ ശിവപുരാണത്തിൽ പറയുന്നു ഇങ്ങനെ ഒരു ചിന്ത മനസ്സിൽ വന്നാൽ ഭഗവാൻ ഒരിക്കലും പൊറുക്കുകയില്ല.

മറ്റുള്ളവരുടെ ധനം അപഹരിക്കണം എന്ന് ചിന്തിക്കുന്നത് വളരെ വലിയ തെറ്റായി തന്നെ ശിവപുരാണത്തിൽ പറയുന്നുണ്ട്. നിഷ്കളങ്കരായ ആളുകളുടെ സ്വത്തും പണവും തട്ടിയെടുക്കാനുള്ള ചിന്തയും പാവം തന്നെയാകുന്നു ഭഗവാൻ ഒരിക്കലും അവരോട് പൊറുക്കുകയില്ല. ഭഗവാൻ നല്ല വഴികൾ ഒരുക്കി തന്നിട്ട് പോലും തെറ്റായ രീതിയിൽ ജീവിക്കുവാൻ ആഗ്രഹിക്കുന്നത് തന്നെ പാപമായി കണക്കാക്കുന്നു.

ചിന്തകൾ കൊണ്ടുമാത്രമല്ല വാക്കുകൾ കൊണ്ടും മനുഷ്യർ തെറ്റുകൾ ചെയ്യുന്നുണ്ട്. ലൈംഗിക ചൊവ്വയോടുകൂടി സ്ത്രീയോട് സംസാരിക്കരുത് അത് വളരെ വലിയ തെറ്റാണ്. ഗർഭിണികളോട് ഒരിക്കലും ഈ തെറ്റ് ചെയ്യരുത് അത് വളരെ വലിയ പാപമാണ്. വാക്കുകളാൽ മറ്റുള്ളവരെ ദ്രോഹിക്കുന്നവരോടും ഭഗവാൻ ഒരിക്കലും പൊറുക്കുകയില്ല. അറിഞ്ഞും അറിയാതെയും നമ്മുടെ വാക്കുകൾ കൊണ്ട് ഒരു വ്യക്തി വേദനിക്കുന്നുണ്ടെങ്കിൽ അതും വളരെ വലിയ പാപമാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.