ഈ ഇല കത്തിച്ചാൽ കൊതുകുകൾ പമ്പകടക്കും, ഒരു കിടിലൻ വഴി👌

ഒട്ടുമിക്ക വീടുകളിലെയും പ്രധാന ശല്യക്കാരൻ ആണ് കൊതുക്. ഇവ ഒട്ടുംതന്നെ നിസ്സാരക്കാരല്ല കൊതുകു പരത്തുന്ന രോഗങ്ങൾ ജീവനുവരെ ഭീഷണിയായി മാറും. മഴക്കാലമായാൽ ഇവരുടെ ശല്യം ഒന്നുകൂടി വർദ്ധിക്കും. കെട്ടി കിടക്കുന്ന വെള്ളത്തിൽ കൊതുകുകൾ മുട്ടയിടുകയും അതുമൂലം അവ പെരുക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ വീടും പരിസരവും എപ്പോഴും ശുചിയായിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

കൊതുകുകളെ തുരത്താൻ നമ്മൾ പലപ്പോഴും ഉപയോഗിക്കുന്നത് വിപണിയിൽ ലഭ്യമാകുന്ന കൊതുക് തിരികളും മാറ്റുകളുമാണ്. ഇവ ഉപയോഗിക്കുന്നത് ആസ്മ അലർജി പോലുള്ള മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുന്നതിന് കാരണമാകുന്നു. പ്രത്യേകിച്ചും കുട്ടികൾ ഉള്ള വീടുകൾ ആണെങ്കിൽ ഇത്തരത്തിലുള്ള വസ്തുക്കൾ ഉപയോഗിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

എന്നാൽ നമ്മുടെ വീട്ടിലുള്ള ചില സാധനങ്ങൾ ഉപയോഗിച്ച് കൊതുകുകളെ തുരത്തി ഓടിക്കുവാൻ സാധിക്കും. ഇനി ജനലുകളും വാതിലുകളും തുറന്നിട്ടാലും കൊതുകിന്റെ ശല്യം ഉണ്ടാവുകയില്ല. ഇതിനായി നമ്മൾ ഉപയോഗിക്കുന്നത് ആര്യവേപ്പിന്റെ എണ്ണ, ബിരിയാണിയിൽ ഉപയോഗിക്കുന്ന വയനയില, കർപ്പൂരം എന്നിവയെല്ലാമാണ്. ആര്യവേപ്പിന്റെ എണ്ണ വീട്ടിൽ തയ്യാറാക്കാനായി വെളിച്ചെണ്ണയിൽ ആര്യവേപ്പില ഇട്ട് നന്നായി തിളപ്പിച്ച് എടുത്താൽ മതി.

ഒരു ചെറിയ പാത്രത്തിൽ കുറച്ച് എണ്ണയെടുത്ത് അതിലേക്ക് കർപ്പൂരത്തിന്റെ ഗുളികകൾ പൊടിച്ചു ചേർത്തു കൊടുക്കുക. വയനയിലയിൽ ഈ എണ്ണ തടവിക്കൊടുത്ത് അത് കത്തിച്ചെടുക്കുകയാണെങ്കിൽ കൊതുകുകൾ ഇല്ലാതാവും. ഇല കത്തുമ്പോൾ ഉണ്ടാകുന്ന പുക കൊതുകുകളെ തുരത്താൻ വളരെ നല്ലതാണ്. രണ്ടുമൂന്ന് വയനയില കത്തിച്ചാൽ തന്നെ കൊതുകുകൾ പൂർണ്ണമായും ഇല്ലാതാകും. കൊതുകുകളെ തുരത്താനുള്ള മറ്റൊരു എളുപ്പവഴി കൂടി ഈ വീഡിയോയിൽ പറയുന്നു. കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കുക.