ദശപുഷ്പങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മുക്കുറ്റി. നമ്മുടെ മുറ്റത്തും തൊടിയിലും എല്ലാം ധാരാളമായി കാണപ്പെടുന്നു. നിലത്തോട് ചേർന്ന് പടർന്നു വളരുന്ന ഈ സസ്യത്തെ അറിയാത്തവരായി ആരും ഉണ്ടാവില്ല എന്നാൽ ഇതിൻറെ ഔഷധഗുണങ്ങളെ കുറിച്ച് അറിയുന്നവർ വളരെ കുറവായിരിക്കും. ആയുർവേദ പ്രകാരം ശരീരത്തിലെ വാത പിത്ത കഫ ദോഷങ്ങൾ അകറ്റുന്നതിന് ഇത് ഏറെ ഗുണം ചെയ്യും.
നിരവധി ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ് ഈ സസ്യം. വിഷ ജീവികളുടെ കടിയേറ്റാൽ ഇതു മുഴുവനായും അരച്ചു പുരട്ടുന്നത് വിഷാംശത്തെ ഇല്ലാതാക്കാൻ സഹായിക്കും. പ്രമേഹത്തിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണിത്. ഇതിൻറെ ഇലകൾ വെറും വയറ്റിൽ ചവച്ചു കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞു കിട്ടും. മുക്കുറ്റി ചെടി ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും പ്രമേഹം നിയന്ത്രിക്കുവാൻ സഹായകമാകുന്നു.
ദഹന സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വയറിനുണ്ടാകുന്ന അസ്വസ്ഥതകൾ ഇല്ലാതാക്കുന്നതിനും നല്ലൊരു പ്രതിവിധി കൂടിയാണിത്. ഇതിൻറെ ഇലകൾ അരച്ച് മോരിൽ കലക്കി കുടിക്കുന്നത് വയറിളക്കത്തിൽ നിന്നും അണുബാധകളിൽ നിന്നും തടയുവാൻ സഹായകമാകും. കഫക്കെട്ടിനും ചുമയ്ക്കുമുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഈ സസ്യം.
ഇത് വേരോടെ അരച്ച് തേൻ ചേർത്ത് കഴിക്കുന്നത് ചുമയിൽ നിന്ന് ആശ്വാസമേകാൻ സഹായകമാകും. ശരീരത്തിലെ മുറിവുകൾ ഉണങ്ങുന്നതിനും ഇത് ഏറെ ഗുണം ചെയ്യുന്നു ഇതിൻറെ ഇലകൾ ചൂടാക്കി മുറിവുകൾക്ക് മേലെ വെച്ച് കെട്ടുന്നതും ഏറെ സഹായകമാകുന്നു. ഈ സസ്യത്തിൽ ധാരാളമായി ആൻറി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇതിൻറെ കൂടുതൽ ഗുണങ്ങളും ഉപയോഗരീതിയും അറിയുന്നതിനായി വീഡിയോ കാണൂ.