മണ്ണിലെ പൊന്ന് എന്നാണ് മഞ്ഞൾ അറിയപ്പെടുന്നത്. നിറം കൊണ്ടു മാത്രമല്ല അത്രയധികം ഗുണങ്ങളാൽ സമ്പന്നമാണ് ഈ വസ്തു. ഇതിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ശരീരത്തിൻറെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ചർമ്മസംരക്ഷണത്തിനും എല്ലാം മഞ്ഞൾ ഏറെ ഉത്തമമാണ്. ശരീരഭാരം നിയന്ത്രിച്ചു നിർത്താനും മഞ്ഞൾ വളരെയധികം സഹായിക്കുന്നു. ശരീരത്തിലെ നീരും വേദനയും കുറക്കാൻ മഞ്ഞൾ ഫലപ്രദമാണ്.
തിളപ്പിച്ചാറിയ വെള്ളത്തിൽ മഞ്ഞൾ പൊടി കലക്കി കുടിച്ചാൽ കൃമികൾ നശിക്കും. കുടലിൽ ഉണ്ടാകുന്ന പുഴുക്കൾ കൃമികൾ എന്നിവയെ നശിപ്പിക്കാൻ ഭക്ഷണപദാർത്ഥങ്ങളിൽ മഞ്ഞൾ ചേർക്കേണ്ടതാണ്. മഞ്ഞൾ നല്ലൊരു അണുനാശിനി കൂടിയാണ്. ചർമ്മത്തിൽ ഉണ്ടാകുന്ന ചൊറിച്ചിൽ മറ്റു അണുബാധകൾ എന്നിവ പൂർണമായി അകറ്റുന്നതിന് പച്ചമഞ്ഞൾ അരച്ച് തേച്ചാൽ മതിയാവും.
എല്ലുകൾക്ക് കരുത്ത് പകരാനും ഹോസ്റ്റോപൊറോസിസ് എന്ന എല്ലാ രോഗത്തെ പൂർണമായി തടയാനും ഇത് സഹായിക്കുന്നു. ഇരിക്കുന്ന ഏറ്റവും പ്രധാന ഘടകമായ കുറുക്കുമിൻ ടൈപ്പ് ടു പ്രമേഹത്തെ തടയുന്നതായി പഠന റിപ്പോർട്ടുകൾ പറയുന്നു. പിത്താശയെ സംബന്ധമായ അസുഖങ്ങളുടെ ചികിത്സക്കും ഇത് ഉപയോഗിക്കാം. ശരീരത്തിലെ കൊളസ്ട്രോൾ നില നിയന്ത്രിക്കുന്നതിനോടൊപ്പം ഹൃദയത്തിൻറെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിനും മഞ്ഞൾ ഏറെ ഗുണകരമാണ്.
പണ്ടുകാലങ്ങളിൽ വീടുകളിൽ പച്ചമഞ്ഞൾ പുഴുങ്ങി ഉണക്കി സൂക്ഷിക്കുമായിരുന്നു. ചിലർ മഞ്ഞൾ കൃഷി തന്നെ ചെയ്തു ശുദ്ധമായ മഞ്ഞളായിരുന്നു പല ആവശ്യങ്ങൾക്കും ഉപയോഗിച്ചിരുന്നത് എന്നാൽ ഇന്ന് എല്ലാം പൊടി രൂപത്തിൽ പാക്കറ്റിൽ വിപണിയിൽ ലഭിക്കുന്നു ഇത്തരം പൊടികളിൽ കലർന്നിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ആരോഗ്യഗുണങ്ങൾക്ക് പുറമേ ഒത്തിരി സൗന്ദര്യ ഗുണങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുന്നതിനും മുഖത്തെ കറുത്ത പാടുകൾ ഇല്ലാതാക്കുന്നതിനും മഞ്ഞൾ ഏറെ ഗുണം ചെയ്യും. മഞ്ഞളിൻറെ മറ്റു ഗുണങ്ങൾ അറിയുന്നതിനായി വീഡിയോ കാണൂ.