Making Of Tasty Soft Idali : രാവിലെ ബ്രേക്ക്ഫാസ്റ്റ് എന്ത് തയ്യാറാക്കണം എന്ന് നിങ്ങൾക്ക് കൺഫ്യൂഷൻ ഉണ്ടോ? എങ്കിൽ ഒട്ടും തന്നെ ഇനി കൺഫ്യൂഷൻ ഉണ്ടാകേണ്ട ആവശ്യമില്ല എല്ലാവർക്കും വളരെയധികം ഇഷ്ടമുള്ള ഇഡലി തന്നെ ഉണ്ടാക്കിയേക്കാം. വളരെ സോഫ്റ്റ് ആയതും കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നതുമായ സുന്ദരമായ ഇഡലി എല്ലാവരും ഇതുപോലെ തയ്യാറാക്കുക വളരെ മനോഹരമായി വരണമെങ്കിൽ അതിന് മാവ് തയ്യാറാക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ് ചേർക്കേണ്ട എല്ലാ ചേരുവകളും കൃത്യം അളവിൽ തന്നെ ചേർക്കേണ്ടതാണ്.
എങ്കിൽ മാത്രമേ നല്ല സോഫ്റ്റ് കഴിക്കാൻ പറ്റുകയുള്ളൂ എങ്ങനെയാണ് മാവ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഇഡലി അരി രണ്ട് കപ്പ് എടുത്ത് നന്നായി കഴുകി വൃത്തിയാക്കി ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക അതോടൊപ്പം തന്നെ ഒരു കപ്പ് ഉഴുന്ന് നന്നായി കഴുകി വൃത്തിയാക്കി കുതിർക്കാൻ വയ്ക്കുക അതുപോലെ അരക്കപ്പ് ചൗവ്വരി ഒരു വെള്ളത്തിലിട്ടു കുതിർക്കാൻ വയ്ക്കുക .
നന്നായി കുതിർന്നു വന്നതിനുശേഷം ആദ്യം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് കൊടുക്കുക ശേഷം നന്നായി അരച്ചെടുക്കുക അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക അടുത്തതായി പച്ചരി അതിലേക്ക് ഇട്ട് നല്ലതുപോലെ അരച്ചെടുക്കുക. അതും ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക അവസാനമായി കുതിർത്തു വച്ചിരിക്കുന്ന ചവ്വരിയും ചേർത്ത് കൊടുക്കുക അതോടൊപ്പം അരക്കപ്പ്ചോറും ചേർത്തു കൊടുക്കുക.
വീണ്ടും നല്ലതുപോലെ അരയ്ക്കുക വളരെ നൈസായി തന്നെ അരച്ചെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് ശേഷം അതും മാവിലേക്ക് ചേർത്തത് നന്നായി ഇളക്കി യോജിപ്പിക്കുക.കൈ ഉപയോഗിച്ച് കൊണ്ട് അഞ്ചുമിനിറ്റ് എങ്കിലും നന്നായി ഇളക്കി യോജിപ്പിക്കുക ശേഷം അടച്ചുവെച്ച് പൊന്തി വരാൻ വേണ്ടി കാത്തിരിക്കുക. മാമ നല്ലതുപോലെ പന്തി വന്നതിനുശേഷം സാധാരണ ഇഡലി ഉണ്ടാകുന്നതുപോലെ ഉണ്ടാക്കിയെടുക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Sheeba’s recipe